സുരേഷ് ഗോപിയുടെ എവർ ഗ്രീൻ കഥാപാത്രമായ ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും വരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ കസബയിലൂടെ സംവിധാനരംഗത്തെത്തിയ നിധിന്‍ രഞ്ജിപണിക്കരാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥ ഒരുക്കുന്നത് രഞ്ജി പണിക്കരാണ്. രഞ്ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആദ്യ നിര്‍മ്മാണ സംരംഭമാണിത്.

Source: http://m.dailyhunt.in/news/india/malayalam/vellinakshatram-epaper-vellinak/aanakkattil+chakkochi+veendum+varunnu-newsid-71184711