behind-the-scene-story-of-sillunu-oru-kaadhal
Film News

സൂര്യയും ഭൂമികയും ഓടി രക്ഷപ്പെട്ടു!സില്ലിന് ഒരു കാതലിനിടയില്‍ സംഭവിച്ചത്?

ഭൂമികയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് സില്ലിന് ഒരു കാതല്‍. എന്‍ കൃഷ്ണ സംവിധാനം ചെയ്ത റൊമാന്റിക് ചിത്രത്തിന് തുടക്കത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. ടെലിവിഷന്‍ പ്രീമിയറിന് ശേഷമായിരുന്നു സിനിമയുടെ അവസ്ഥ മാറിയത്. സൂര്യയും ജ്യോതികയുമായിരുന്നു ഈ ചിത്രത്തിലെ നായികമാര്‍. ഭൂമിക-സൂര്യ കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. മുന്‍പേ വാ എന്ന ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗൗതമും ഐശുവുമായി ഇരുവരും ശരിക്കും ജീവിക്കുകയായിരുന്നു. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവത്തെക്കുറിച്ചും സൂര്യയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.

സില്ലിന് ഒരു കാതലിലെ അഭിനയം

ഭൂമിക ചൗളയുടെ വരവ്

പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു ഭൂമിക ക്യാമറയെ ആദ്യമായി അഭിമുഖീകരിച്ചത്. മോഡലിംഗിലും താരം സജീവമായിരുന്നു. തെലുങ്ക് സിനിമയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. മികച്ച പ്രതികരണം നേടിയ സിനിമ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ താരമായി മാറിയ ഭൂമികയ്ക്ക് പിന്നീട് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ സേഫായിരിക്കുമെന്നും താരം തെളിയിച്ചിരുന്നു. അതാത് സിനിമയ്ക്ക് അനുസരിച്ച തരത്തില്‍ ഗ്ലാമറസ് പ്രകടനം നടത്തിയും താരം ഞെട്ടിച്ചിരുന്നു. സ്വന്തം നിലപാടുകളെക്കുറിച്ച് താരം തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. തമിഴിലേക്ക് എത്തിയപ്പോഴും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. മോഹന്‍ലാലിന്റെ നായികയായാണ് ഭൂമിക മലയാളത്തിലേക്ക് എത്തിയത്. ഭ്രമരം എന്ന ചിത്രത്തിലൂടെയായിരുന്നു ആ വരവ്. പിന്നീട് ബഡ്ഡി എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

ശരിക്കും പേടിച്ചു

സില്ലിന് ഒരു കാതല്‍ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഭയന്നുവിറച്ചുപോയ അനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തോക്ക് ചൂണ്ടി ഒരു സ്ത്രീ ലൊക്കേഷനിലേക്ക് എത്തിയിരുന്നു. ഇതോടെയാണ് എല്ലാവരും പരിഭ്രാന്തരായത്. ഗാന ചിത്രീകരണം നടക്കുന്നതിനാല്‍ ഉച്ചത്തില്‍ പാട്ട് വെച്ചിരുന്നു. ഉയര്‍ന്ന ശബ്ദത്തിലുള്ള ഗാനം കേട്ടതിന് പിന്നാലെയായാണ് ആ സ്ത്രീ തോക്കുമായി തങ്ങള്‍ക്ക് മുന്നിലേക്കെത്തിയതെന്നും താരം പറയുന്നു. സൂര്യയും താനും അണിയറപ്രവര്‍ത്തകരുമൊക്കെ ജീവനും കൊണ്ട് ഓടുകയായിരുന്നു ആ സമയത്തെന്നും താരം ഓര്‍ക്കുന്നു. ബാഗും മറ്റ് എടുക്കാന്‍ പറ്റാവുന്നത്ര സാധനങ്ങളുമൊക്കെ എടുത്ത് പെട്ടെന്ന് തന്നെ അവിടെ നിന്നും സ്ഥലം കാലിയാക്കുകയായിരുന്നു.

ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍

ചിത്രീകരണത്തിനിടയില്‍ ഭയപ്പെടുത്തുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായതിനെക്കുറിച്ച് പലരും പറഞ്ഞിരുന്നു. ചിത്രീകരണം തടസ്സപ്പെടുത്താനായി പലരും എത്താറുണ്ട്. ഉച്ചത്തില്‍ പാട്ട് വെച്ചത് ഇഷ്ടപ്പെടാതിരുന്നതിനെത്തുടര്‍ന്നാണ് അന്ന് ആ സ്ത്രീ ഓടിവന്നത്. അതിനുള്ള അനുമതിയില്ലെന്നും അവര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നും ഭൂമിക പറഞ്ഞിരുന്നു. സ്‌ക്രീനില്‍ കാണുന്നത് പോലെ അത്ര നല്ല കാര്യങ്ങളായിരിക്കില്ല പലപ്പോഴും നടക്കുന്നത്. സില്ലിന് ഒരു കാതലിന് ഹിന്ദി, മറാത്തി പതിപ്പുകളും ഒരുങ്ങിയിരുന്നു.

 

Leave a Reply