മമ്മൂട്ടിയുടെ സൗന്ദര്യം എന്നും ആരാധകര്‍ക്ക് കൗതുകവും അത്ഭുതവുമാണ്. സിനിമയില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും മമ്മൂട്ടിയുടെ മാസ് എന്‍ട്രി കൈയ്യടി നേടിയിട്ടുണ്ട്. കൈ പിന്നിലാക്കി.. ഒരു കൈ പാന്റ്സിന്റെ കീശയിലിട്ട് ഒരു വരവുണ്ട്.. എന്റെ സാറേ ചുറ്റൂള്ളതൊന്നും കാണില്ല എന്ന് പറഞ്ഞത് പോലെയാണ്..
അത്തരത്തിലൊരു ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മണിക്കൂറുകള്‍ക്ക് മുന്‍പ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. മഞ്ഞ ഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം.. അജ്മല്‍ ഫോട്ടോഗ്രാഫിയാണ് പടം പിടിച്ചിരിയ്ക്കുന്നത്.
ഫോട്ടോയ്ക്ക് ഫേസ്ബുക്കില്‍ രസകരമായ കമന്റുകളാണ് ലഭിയ്ക്കുന്നത്. വരുന്ന സെപ്റ്റംബര്‍ 7 ന് 66 വയസ്സ് തികയുകയാണ് മമ്മൂട്ടിയ്ക്ക്. ഈ സ്റ്റൈലും നടത്തവും കണ്ടാല്‍ പറയുമോ അത് എന്ന് ചോദിക്കുന്ന ആരാധകരുണ്ട്.
അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ്, ശ്യംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന് സാറ എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ റിലീസിന് തയ്യാറെടുക്കുന്നത്. സേതു സംവിധാനം ചെയ്യുന്ന കോഴി തങ്കച്ചനിലാണ് അടുത്തതായി മെഗാസ്റ്റാര്‍ അഭിനയിക്കുന്നത്.
Source::http://m.dailyhunt.in/news/india/malayalam/filmibeat+malayalam-epaper-filmimal/varunna+septambaril+66+vayassan+ee+pahayan+immathiri+nadatham+nadakkavo-newsid-71084131