will-prabhas-tie-the-knot-2019
Film News

അനുഷ്കയുമായി ഡേറ്റിങ്ങിൽ!! എല്ലാം തുടങ്ങിവെച്ചത് നിങ്ങൾ.. പ്രണയത്തെ കുറിച്ച് പ്രഭാസ്

രൺവീർ സിങ്- ദീപിക പദുകോൺ എന്നിവരെ പോലെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു  അനുഷ്ക ഷെട്ടി-പ്രഭാസും. ഗോസിപ്പ് വാർത്തകൾ ശരിവെയ്ക്കും പോലെ ദീപികയും രൺവീറും ഒന്നായി. ഇനി എല്ലാവരുടേയും കണ്ണുകൾ ഈ താരങ്ങൾക്കു നേരെയാണ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ആദ്യ ഭാഗത്തിനു ശേഷമാണ് പ്രഭാസ്- അനുഷ്ക പേരുകൾ ഗോസിപ്പ് കോളങ്ങളിൽ പ്രത്യക്ഷപ്പെടാൻ  തുടങ്ങിയത്. പിന്നീട് രണ്ടാം ഭാഗവും കൂടി വന്നപ്പോൾ ഇവരുടെ പേര് സജീവ സാന്നിധ്യമാകുകയായിരുന്നു.

ചിത്രം പുത്തിറങ്ങിയതിനു ശേഷം താരങ്ങൾ ഒരുമിച്ചോ അല്ലാതേയോ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടാൻ ആദ്യം ചോദിക്കുന്നത് ഇരുവരുടെ വിവാഹത്തിനെ കുറിച്ചായിരിക്കും. ഇപ്പോൾ കുറച്ചു നാളുകളായി അനുഷ്ക-പ്രഭാസ് വിവാഹം നിശബ്ദമായിരിക്കുകയായിരുന്നു. വീണ്ടും അത് ചർച്ച വിഷയമായിരിക്കുകയാണ്. ഇന്ത്യൻ ടെലിവിഷനിലെ തന്നെ ഏറ്റവും മികച്ച ഷോയായ കോഫി വിത്ത് കരണിലാണ് പ്രാഭാസ് – അനുഷ്ക വിവാഹം ചർച്ചയായിരിക്കുന്നത്.

Leave a Reply